ബഹ്‌റൈൻ: ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

GCC News

രാജ്യത്തെ റോഡുകളിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, ഷൈഖ് ഇസ ബിൻ സൽമാൻ ഹൈവേ മുതലായ ഇടങ്ങളിൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

ട്രാഫിക് നിയമങ്ങളിൽ വീഴ്ച്ച വരുത്തുന്നവരെ സ്മാർട്ട് കാമറ സംവിധാനങ്ങളിലൂടെ കണ്ടെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കിയിട്ടുണ്ട്. റോഡുകളിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്നുള്ള തെറ്റായ പ്രവണതകൾ കണ്ടെത്തുന്നതിനായി പ്രത്യേക പട്രോളിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ബഹ്‌റൈനിൽ സ്മാർട്ട് റഡാർ സംവിധാനങ്ങൾ, സി.സി.ടിവി സംവിധാനങ്ങൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം സംവിധാനങ്ങളിലൂടെ അമിതവേഗത ഉൾപ്പടെയുള്ള ലംഘനങ്ങൾ കണ്ടെത്തുന്നതിനും, നിയമം ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതിനും സാധിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

Cover Image: Shaikh Isa bin Salman Highway, Bahrain News Agency.