ബഹ്‌റൈൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി

Bahrain

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി, ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരോട് രണ്ടാം ഡോസ് മുടക്കം കൂടാതെ സ്വീകരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി. COVID-19 വാക്സിനേഷൻ നടപടികളുടെ പൂർണ്ണ ഫലപ്രാപ്തി ലഭിക്കുന്നതിന് രണ്ട് ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

https://twitter.com/MOH_Bahrain/status/1405106793697710081

വിവിധ കാരണങ്ങളാൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ സ്വീകരിക്കാൻ സാധിക്കാതിരുന്ന പ്രവാസികൾക്കും, പൗരന്മാർക്കും, ഈ കുത്തിവെപ്പുകൾ പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണെന്നും ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പുകൾ നഷ്ടമായവർക്ക് താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഈ കുത്തിവെപ്പ് ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സിനോഫോം വാക്സിൻ കുത്തിവെപ്പ് രണ്ടാം ഡോസ് നഷ്ടമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രങ്ങൾ:

  • Muharraq Health Center.
  • Jidhafs Health Ceneter.
  • Isa Town Health Ceneter.
  • Al Zallaq Health Ceneter.

ഫൈസർ വാക്സിൻ കുത്തിവെപ്പ് രണ്ടാം ഡോസ് നഷ്ടമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രം:

  • ഇവർക്ക് ആദ്യ ഡോസ് കുത്തിവെപ്പെടുത്ത കേന്ദ്രത്തിൽ നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്.

സ്പുട്നിക് V വാക്സിൻ കുത്തിവെപ്പ് രണ്ടാം ഡോസ് നഷ്ടമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രം:

  • Bahrain International Exhibition and Convention Center.

ആസ്ട്രസെനേക വാക്സിൻ കുത്തിവെപ്പ് രണ്ടാം ഡോസ് നഷ്ടമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള കേന്ദ്രം:

  • Alhoora Health Center.

രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കുന്നതിനുള്ള അവസരം നഷ്ടമാക്കിയവർക്ക് മേൽ പറഞ്ഞ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി വാക്സിൻ സ്വീകരിക്കാവുന്നതാണ്. ഇതിനായി പ്രത്യേക മുൻ‌കൂർ അനുമതികളുടെ ആവശ്യമില്ല.