അബുദാബി: BAPS ഹിന്ദു ശിലാ ക്ഷേത്രം തുറന്നു

UAE

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ BAPS ഹിന്ദു മന്ദിർ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2024 ഫെബ്രുവരി 14, ബുധനാഴ്ച വൈകീട്ടാണ് നരേന്ദ്ര മോദി ഈ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിച്ചത്.

പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്. BAPS സ്വാമിനാരായൺ സൻസ്‌ഥയുടെ ആത്മീയ ഗുരു ശ്രീ. മഹന്ത് സ്വാമി മഹാരാജ് ഈ ചടങ്ങിൽ പങ്കെടുത്തു.

Source: @narendramodi

യു എ ഇ മിനിസ്റ്റർ ഓഫ് ടോളറൻസ് ആൻഡ് കോഎക്‌സിസ്റ്റൻസ് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഈ ചടങ്ങിൽ സന്നിഹിതനായിരുന്നു.

നരേന്ദ്ര മോദിയ്‌ക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കാനായതിൽ അതിയായ അഭിമാനമുണ്ടെന്ന് ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. “ഞങ്ങൾ നിങ്ങളെ ഏറ്റവും വലിയ സുഹൃത്ത് എന്ന നിലയിലും, അതിമഹനീയമായതും, സുഹൃത്തുമായ ഒരു രാജ്യത്തിന്റെ പ്രധിനിധി എന്ന നിലയിലും സ്വാഗതം ചെയ്യുന്നു.”, ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അദ്ദേഹം അറിയിച്ചു.

“ഇരു രാജ്യങ്ങൾക്കിടയിലും ദീർഘകാലമായി നിലനിന്നുരുന്ന വിശ്വാസം, സഹകരണം എന്നിവയുടെ ആഴം കൂടുതൽ ശക്തമാക്കുന്നതിന് താങ്കൾ ഒരു കാരണമായി.”, അദ്ദേഹം കൂട്ടിച്ചേർത്തു.