COVID-19 പ്രതിസന്ധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകം എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ പ്രകാശനം ചെയ്തു. ശ്രീമതി. പ്രിയം ഗാന്ധി മോദി രചിച്ച “എ നേഷൻ ടു പ്രൊട്ടക്റ്റ്: ലീഡിംഗ് ഇന്ത്യ ത്രൂ ദി കൊവിഡ് ക്രൈസിസ്” എന്ന ഈ പുസ്തകം 2022 ഫെബ്രുവരി 25-നാണ് ഇന്ത്യൻ പവലിയനിൽ വെച്ച് പ്രകാശനം ചെയ്തത്.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിന് കീഴിൽ COVID-19 മഹാമാരിക്കെതിരായി ഇന്ത്യ നടത്തിയ പോരാട്ടത്തെ വിവരിക്കുന്നതാണ് ഈ പുസ്തകം. “ഈ പുസ്തകത്തിന് വളരെയധികം പ്രാധാന്യമുണ്ട്, ലോകം അറിയേണ്ട ഇന്ത്യയുടെ കഥയാണിത്.”, പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. ശ്രീ. സഞ്ജയ് സുധിർ പറഞ്ഞു.
“വളരെയധികം വെല്ലുവിളികൾക്കിടയിലും ഇന്ത്യ വളരെ നന്നായി പ്രവർത്തിച്ചു, കാരണം വളരെ വ്യക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നു, അത് യഥാർത്ഥത്തിൽ പ്രവർത്തിക്കുകയും സാമൂഹിക-സാമ്പത്തിക സന്ദർഭത്തിന് പ്രസക്തമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യയുടെ വാക്‌സിനേഷൻ പ്രവർത്തനങ്ങളുടെ കീഴിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ 1 ബില്യൺ ഡോസ് കുത്തിവെപ്പുകൾ എന്ന നേട്ടം കൈവരിച്ചു, അതും വെറും 279 ദിവസങ്ങൾക്കുള്ളിൽ. ഞങ്ങൾ വളരെ വിജയകരമായ വാക്‌സിനേഷൻ നയതന്ത്രം ഏറ്റെടുത്തു. എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യ ആഗോള വിതരണ ശൃംഖലയ്ക്ക് വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ബദലായി മാറുകയും മരുന്നുകൾ, വാക്സിനുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളുടെ അഭ്യർത്ഥനകളോട് പ്രതികരിക്കുകയും ചെയ്തുകൊണ്ട് ലോകത്തോടുള്ള പ്രതിബദ്ധതകളിൽ വളരെ ഉറച്ചുനിന്നു.”, പകർച്ചവ്യാധിക്കെതിരായ പോരാടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി രാജ്യത്തെ വളരെ ശക്തമായി നയിച്ചു, ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തിയ അദ്ദേഹത്തിന്റെ തീരുമാനത്തിൽ വിശ്വാസമർപ്പിച്ച് ആളുകൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചു.”, പുസ്തകത്തിന് പിന്നിലെ പ്രചോദനം പങ്കുവെച്ചുകൊണ്ട് ശ്രീമതി. പ്രിയം ഗാന്ധി മോദി അറിയിച്ചു.
WAM