സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു

GCC News

ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെയുള്ള മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് സൗദി ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. 2023 മാർച്ച് 21-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പബ്ലിക് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 21-ന് മക്കയിൽ വെച്ച് നടന്ന ഉംറ സെക്യൂരിറ്റി ഫോഴ്‌സസ് കമാണ്ടർമാരുടെ ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി തീർത്ഥാടകർ മുൻകൂട്ടി ലഭിക്കുന്ന ബുക്കിംഗ് സമയക്രമം പാലിക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്ഥാടകർക്ക് ഇത്തരം മുൻ‌കൂർ പെർമിറ്റുകൾ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.