എയർ ഇന്ത്യ എക്സ്പ്രസ്സ്: ഡിസംബർ വരെയുള്ള ഇന്ത്യ – ബഹ്‌റൈൻ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു

GCC News

2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ഇന്ത്യ – ബഹ്‌റൈൻ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഒക്ടോബർ 22-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തു വിട്ടത്. ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള സർവീസുകളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക്:

https://twitter.com/FlyWithIX/status/1319214175164329988

ബഹ്‌റൈനിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ട്രിച്ചി എന്നിവിടങ്ങളിലേക്കാണ് ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക്:

https://twitter.com/FlyWithIX/status/1319214207108145152

കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ട്രിച്ചി എന്നിവിടങ്ങളിൽ നിന്ന് ഈ കാലയളവിൽ ബഹ്റൈനിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിൽ സാധുതയുള്ള വിസകളുള്ള ഇന്ത്യൻ പൗരന്മാർ, ബഹ്‌റൈൻ പൗരന്മാർ എന്നിവർക്കാണ് ഈ സർവീസുകളിൽ ബഹ്റൈനിലേക്ക് യാത്രാനുമതിയുള്ളത്.

https://www.airindiaexpress.in/en എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് കാൾ സെൻററിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നോ, അംഗീകൃത ട്രാവൽ ഏജൻസികളിൽ നിന്നോ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.