നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാനങ്ങളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

GCC News

2020 ഒക്ടോബർ 21 മുതൽ നവംബർ 30 വരെയുള്ള ഒമാൻ-ഇന്ത്യ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഒക്ടോബർ 21-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തു വിട്ടത്. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള സർവീസുകളുടെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.

ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക്:

https://twitter.com/FlyWithIX/status/1318755341782319106

മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ഡൽഹി, ലക്‌നൗ, ജയ്‌പൂർ, മുംബൈ, ബെംഗളൂരു, മംഗലാപുരം, ചെന്നൈ, ട്രിച്ചി, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും, സലാലയിൽ നിന്ന് കോഴിക്കോട്/ തിരുവനന്തപുരം, കണ്ണൂർ/ കൊച്ചി എന്നിവിടങ്ങളിലേക്കും ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക്:

https://twitter.com/FlyWithIX/status/1318756230878224387

കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ഡൽഹി, ലക്‌നൗ, ജയ്‌പൂർ, മുംബൈ, മംഗലാപുരം, ചെന്നൈ, ട്രിച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് മസ്‌കറ്റിലേക്കും, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് സലാലയിലേക്കും ഈ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

https://www.airindiaexpress.in/en എന്ന വിലാസത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വെബ്സൈറ്റിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് കാൾ സെൻററിലൂടെയോ, എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നോ, അംഗീകൃത ട്രാവൽ ഏജൻസികളിൽ നിന്നോ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.