അബുദാബി: ഗ്രീൻ പട്ടികയിൽ മാറ്റം വരുത്തി; ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ക്വാറന്റീൻ നടപടികളിൽ ഇളവ്

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) മാറ്റങ്ങൾ വരുത്തി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി; പ്രദർശനം മെയ് 2 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ രജതജൂബിലി സീസൺ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

കുവൈറ്റ്: വാണിജ്യ മേഖലയിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും

പൊതുജനങ്ങളുമായി നേരിട്ടിടപഴകുന്ന രാജ്യത്തെ വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ കുവൈറ്റിൽ ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നു; സിത്ര മാളിനെ വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റി

രാജ്യത്തെ വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 21, ഞായറാഴ്ച്ച മുതൽ സിത്ര മാളിനെ ഒരു COVID-19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ അറിയിച്ചു.

Continue Reading

യു എ ഇ: റിമോട്ട് വർക്ക് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിവയ്ക്ക് ക്യാബിനറ്റ് അംഗീകാരം നൽകി

തൊഴിൽ മേഖലയിലും, വിനോദസഞ്ചാരമേഖലയിലും ആഗോളതലത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി രാജ്യത്തെ മാറ്റുന്നത് ലക്ഷ്യമിട്ടുള്ള രണ്ട് പുതിയ തരം വിസകൾക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: പ്രവാസികൾ ഉൾപ്പടെ 16 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും COVID-19 വാക്സിൻ കുത്തിവെപ്പിന് അപേക്ഷിക്കാം

2021 മാർച്ച് 21, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, പ്രായപരിധി കണക്കിലെടുക്കാതെ, COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ല

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികരുടെ കൈവശമുള്ള സ്വകാര്യ യാത്രാസാധനങ്ങൾ, അവർ കൊണ്ടുവരുന്ന ഉപഹാരങ്ങൾ എന്നിവയ്ക്ക് VAT ബാധകമല്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി നികുതി സംബന്ധമായി പുറത്തിറക്കിയ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.

Continue Reading

അബുദാബിലേക്കുള്ള ചെക്ക്പോയിന്റുകളിലെത്തുന്നവർക്ക് റേഡിയോയിലൂടെ നിർദ്ദേശങ്ങൾ നൽകുന്ന അടിയന്തിര സേവനം ആരംഭിച്ചു

എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി സെക്യൂരിറ്റി ചെക്ക്പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളിലെ യാത്രികർക്ക് ഉപകാരപ്രദമാകുന്ന നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു അടിയന്തിര റേഡിയോ പ്രക്ഷേപണ സേവനം ആരംഭിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

ദുബായ്: റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു

റമദാൻ വേളയിൽ എമിറേറ്റിൽ നടപ്പിലാക്കുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading