ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയ വാക്സിനേഷൻ പ്രചാരണ പരിപാടികളുടെ ഭാഗമായി രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 1 മുതൽ ഒമാനിൽ ആരംഭിക്കും.

Continue Reading

ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ യാത്രകൾക്കും, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സിനേഷൻ നിർബന്ധമാക്കാൻ ആലോചിക്കുന്നതായി സുപ്രീം കമ്മിറ്റി

വിദേശത്ത് നിന്ന് ഒമാനിലേക്കും, തിരികെയുമുള്ള യാത്രകൾക്ക്, താമസിയാതെ COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: 2022 മുതൽ ഷോപ്പിംഗ് മാളുകളിലും, ഭക്ഷണശാലകളിലും ഡിജിറ്റൽ പണമിടപാട് രീതികൾ നിർബന്ധമാക്കുന്നു

2022 ജനുവരി 1 മുതൽ രാജ്യത്തെ വാണിജ്യ മേഖലയിൽ ഇലക്ട്രോണിക് പണമിടപാട് രീതികൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഒമാൻ: ചൂട് കൂടിയതോടെ സൂര്യാഘാതം സംബന്ധിച്ച മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

രാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂലൈ 25 മുതൽ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ പുനരാരംഭിക്കും

ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ 2021 ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മഴക്കെടുതികൾ കണക്കിലെടുത്ത് സുർ വിലായത്തിൽ ജൂലൈ 20, 21 തീയതികളിൽ സമ്പൂർണ്ണ ലോക്ക്ഡൗണിൽ ഇളവ് അനുവദിക്കും

സുർ വിലായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയും, വെള്ളപ്പൊക്കവും കണക്കിലെടുത്ത്, ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാനിലെ രാത്രികാല ലോക്ക്ഡൌൺ: ജൂലൈ 16 മുതൽ ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം

ഒമാനിൽ ജൂലൈ 16 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ബസ്, ഫെറി സർവീസുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കരുതെന്ന് മുന്നറിയിപ്പ്; കനത്ത മഴ തുടരും

രാജ്യത്ത് കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആദ്യ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി ഒമാൻ പോസ്റ്റ് അറിയിച്ചു.

Continue Reading