ഒമാൻ: സ്‌കൂളുകൾ, പള്ളികൾ എന്നിവ തുറക്കുന്നത് തീരുമാനിക്കാൻ ദേശീയ സർവേ സഹായകമാകും

ഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ, ജൂലൈ 12 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പരിശോധനാ സർവേ സഹായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാനിൽ നിന്ന് ജൂലൈ 15 മുതൽ ജൂലൈ 31 വരെ 34 വിമാന സർവീസുകൾ; 7 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ഒമാനിൽ നിന്ന് 34 പ്രത്യേക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ്

ജൂലൈ 12,ഞായറാഴ്ച്ച മുതൽ രാജ്യത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക്, തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ഓൺലൈനിലൂടെ പുതുക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

രാജ്യത്തിന്റെ സംഗീത പൈതൃകം വിളിച്ചോതുന്ന സ്റ്റാമ്പുകളുമായി ഒമാൻ പോസ്റ്റ്

രാജ്യത്തിന്റെ പരമ്പരാഗത സംഗീതത്തെ പ്രകീര്‍ത്തിക്കുന്നതിനായി ഒമാൻ പോസ്റ്റ് 4 പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

സമൂഹത്തിലുണ്ടാകുന്ന അസ്വീകാര്യമായ പ്രവർത്തനങ്ങൾ രോഗം വർദ്ധിപ്പിക്കുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം

സമൂഹത്തിലെ ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകളും, ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങളും രാജ്യത്തെ രോഗവ്യാപനം വർദ്ധിപ്പിക്കാൻ ഇടയാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഷോപ്പിംഗ് മാളുകളുടെ പ്രവർത്തന സമങ്ങളിൽ മസ്‌കറ്റ് മുൻസിപ്പാലിറ്റി മാറ്റം വരുത്തി

ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

കൊറോണ വൈറസ് സാഹചര്യം ഒമാൻ എയറിനെ സാരമായി ബാധിച്ചതായി ഗതാഗത മന്ത്രാലയം

കൊറോണ വൈറസ് പ്രതിസന്ധി ഒമാൻ എയറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായി, ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ ഫുടൈസി അഭിപ്രായപ്പെട്ടു.

Continue Reading

COVID-19: ഒമാൻ ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസുമായി ബന്ധപ്പെട്ട്, നിലവിൽ രാജ്യം ദൗർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സഈദി അഭിപ്രായപ്പെട്ടു.

Continue Reading