സൗദി: ഒക്ടോബർ 10 മുതൽ ആഭ്യന്തര വിമാനയാത്രകൾ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രം

2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ ഉപയോഗിക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധന ബാധകമാകുമെന്ന് സൗദി വ്യോമയാന അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ക്വാറന്റീൻ ഇളവുകൾ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ ലിസ്റ്റിൽ ഒക്ടോബർ 8 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക 2021 ഒക്ടോബർ 8 മുതൽ പുതുക്കി നിശ്ചയിച്ചയിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: വിസ നിയമലംഘനങ്ങൾ ശരിപ്പെടുത്തുന്നതിന് പ്രവാസികൾക്ക് ഡിസംബർ 31 വരെ സമയപരിധി അനുവദിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്നതും, രാജ്യത്ത് നിന്ന് മടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, നിയമങ്ങൾ എന്നിവ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് അവ തിരുത്തുന്നതിനും, തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുമായി അധികസമയം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ബൂസ്റ്റർ വാക്സിനെടുക്കുന്നതിന് അർഹതയുള്ളവരോട് രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വനം ചെയ്തു

രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഇതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

സൗദി: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാനുള്ള ആപ്പ് പുറത്തിറക്കി

ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

സൗദി: ഉംറ പെർമിറ്റുകൾ ലഭിക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് നിർബന്ധമാക്കുന്നു

ഉംറ പെർമിറ്റുകൾ, ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റുകൾ എന്നിവ അനുവദിക്കുന്നത് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: പള്ളികളിലെ COVID-19 സുരക്ഷാ മുൻകരുതലുകളിൽ മാറ്റം വരുത്തി

രാജ്യത്തെ പള്ളികളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നടപടികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി വിതരണം താറുമാറായ മസ്കറ്റ് ഗവർണറേറ്റിലെ മുഴുവൻ ഇടങ്ങളിലും ഇത് പുനഃസ്ഥാപിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി

യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഫൈസർ, സ്പുട്നിക് വാക്സിനുകൾ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് അംഗീകാരം നൽകിയതായി NCEMA

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഫൈസർ ബയോഎൻടെക്, സ്പുട്നിക് വാക്സിനുകളുടെ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അംഗീകാരം നൽകിയതായി യു എ ഇ നാഷണൽ ക്രിസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading