ആരോഗ്യ സുരക്ഷയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് COVID-19-നെതിരായ മികച്ച ആയുധമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

COVID-19 രോഗവ്യാപനം നേരിടുന്നതിനായി സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും മികച്ച ആയുധം, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും, പ്രതിരോധ നിബന്ധനകളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതരീതിയുമാണെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനത്തിനായുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27-ന് നിലവിൽ വരും

ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനാനുമതി നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട്ഫോൺ ആപ്പ് സെപ്റ്റംബർ 27 മുതൽ ലഭ്യമാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3000 റിയാൽ പിഴ; 1 വർഷം തടവ്

സൗദി അറേബ്യയുടെ ദേശീയ പതാകയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് 3000 റിയാൽ പിഴയും, ഒരു വർഷത്തെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഉംറ തീർത്ഥാടനം വിവിധ ഘട്ടങ്ങളിലായി പുനരാരംഭിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം

ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മൊബൈൽ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ്

പണം തട്ടിയെടുക്കുന്നതിനായി, സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് മൊബൈൽ സന്ദേശങ്ങളിലൂടെ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് സൗദിയിലെ മൊബൈൽ ഉപഭോക്താക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം രാജ്യത്തെ വൈറസ് വ്യാപനം വിലയിരുത്തിയ ശേഷം

സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് പ്രവേശനാനുമതി

മറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.

Continue Reading

സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചു

പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: കരമാർഗമുള്ള അതിർത്തികൾ വഴി സൗദി പൗരമാർക്ക് പ്രവേശനാനുമതി

സൗദി പൗരന്മാർ, അവരുടെ വിദേശികളായ ബന്ധുക്കൾ എന്നിവർക്ക് കരമാർഗമുള്ള അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

87000-ത്തിൽ പരം ഇന്ത്യക്കാർ സൗദിയിൽ നിന്ന് മടങ്ങിയതായി ഇന്ത്യൻ എംബസി

കൊറോണ വൈറസ് സാഹചര്യത്തിൽ പ്രവാസികളും, സന്ദർശകരുമുൾപ്പടെ ഇതുവരെ ഏതാണ്ട് 87000-ത്തിൽ പരം ഇന്ത്യക്കാർ സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading