ഖത്തർ: വാരാന്ത്യത്തിൽ അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ വകുപ്പ്

GCC News

വാരാന്ത്യത്തിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഫെബ്രുവരി 20-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഫെബ്രുവരി 21, 22 തീയതികളിൽ രാത്രിസമയങ്ങളിൽ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 22-ന് അന്തരീക്ഷത്തിലെ കാഴ്ച മറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

ഈ വാരാന്ത്യത്തിൽ കുറഞ്ഞ അന്തരീക്ഷ താപനില 15°C, കൂടിയ താപനില 24°C എന്നീ നിലയിൽ രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.