രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2023 ഡിസംബർ 5, ചൊവ്വാഴ്ച്ച മുതൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2023 ഡിസംബർ 4-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2023 ഡിസംബർ 5 മുതൽ വാരാന്ത്യം വരെ ദിനവും രാത്രിയും, പുലർച്ചെയും മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് മൂലം റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.