ഒമാനിൽ തണുപ്പ് കൂടുന്നു

GCC News

ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 25, വെള്ളിയാഴ്ച്ചയാണ് കാലാവസ്ഥാ വകുപ്പ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

ഒമാനിലെ തീരദേശമേഖലകളിലെമ്പാടും ശനിയാഴ്ച്ച വൈകീട്ട് മുതൽ തിങ്കളാഴ്ച്ച വരെ വടക്കു കിഴക്കൻ ദിശയിൽ മിതമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത് മൂലം കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതായും, 2.5 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനെത്തുടർന്ന് ഒമാനിൽ പരക്കെ താപനില പ്രകടമായി താഴാമെന്നും കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു. സീ ഓഫ് ഒമാൻ മേഖലയിലും, മുസന്ദം ഗവർണറേറ്റിലും വൈകുന്നേരങ്ങളിൽ കടലിൽ 2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കിടയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.