ഒമാൻ: ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യത

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 ജൂൺ 23 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജൂൺ 23-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2025 ജൂൺ 26-ന് വൈകീട്ട് വരെ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.

ഒമാനിലെ മരുഭൂമേഖലകളിലും തുറസ്സായ പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും, ഒമാൻ കടലിന്റെ തീരമേഖലകളിലും ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.