രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജൂൺ 23-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
عودة الرياح الشمالية الغربية يوم غد الثلاثاء #قطر
— أرصاد قطر (@qatarweather) June 23, 2025
The return of northwesterly winds from tomorrow Tuesday#Qatar pic.twitter.com/oreHEUwEln
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 ജൂൺ 24, ചൊവ്വാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന് സാധ്യതയുണ്ട്. ഈ കാറ്റ് ഈ വാരാന്ത്യം വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ശക്തമായ കാറ്റ് മൂലം തുറന്ന പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

