ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഫെബ്രുവരി 27-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ഫെബ്രുവരി 28, മാർച്ച് 1 എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

ഇതിനാൽ ഈ ദിനങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാനും, കടലിലും മറ്റും നീന്താൻ ഇറങ്ങുന്നതും, സ്‌കൂബാ ഡൈവിംഗ്, സർഫിങ് തുടങ്ങിയ പ്രവർത്തികളും ഒഴിവാക്കാനും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.