ഖത്തർ: വാരാന്ത്യം വരെ കാറ്റിന് സാധ്യത

GCC News

രാജ്യത്ത് ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 നവംബർ 12-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2024 നവംബർ 13 മുതൽ വരുന്ന വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ കാലയളവിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്നും, കടലിൽ മൂന്ന് മുതൽ ഏഴ് അടിവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കാൻ കാലാവസ്ഥാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.