ജൂലൈ 4 വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂലൈ 2-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ ജൂലൈ 3, തിങ്കളാഴ്ച, ജൂലൈ 4, ചൊവ്വാഴ്ച എന്നീ ദിനങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 25 നോട്ട് വരെ രേഖപ്പെടുത്താനിടയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം ഖത്തറിൽ വിവിധ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റ് മൂലം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.
Cover Image: @qatarweather.