ഖത്തർ: അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യത

GCC News

അടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജൂൺ 21-നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം ഖത്തറിൽ വിവിധ മേഖലകളിൽ അന്തരീക്ഷത്തിൽ പൊടി ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത പലപ്പോഴും 30 നോട്ടിലും കൂടുതൽ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

Cover Image: @qatarweather,