ഒമാൻ: മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അധികൃതർ

Oman

രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗവർണർമാരുടെ യോഗത്തിൽ ഒരു ഗവർണർ ഇത്തരം ഒരു കാര്യം മുന്നോട്ട് വെച്ചതായി ഇദ്ദേഹം അറിയിച്ചു.

മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ആണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നതിന്റെ പ്രയോഗികവശങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനെക്കുറിച്ചും എതിർപ്പില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.