സൗദി അറേബ്യ: തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം

Saudi Arabia

വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ അന്തരീക്ഷത്തിലെ പൊടിയുടെ സാന്നിധ്യം കുറയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിയാദ്, അൽ ഖാസിം, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ മഴ മേഘങ്ങൾക്ക് സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് സാധാരണ നിലയിൽ തുടരുമെന്നും കാലാവസ്ഥാ അധികൃതർ ചൂണ്ടിക്കാട്ടി.