ദുബായ്: അൽ ഫഹിദിയിലെ കോഫീ മ്യൂസിയം

UAE

ദുബായിലെ അൽ ഫഹിദി ഹിസ്റ്റോറിക്കൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന കോഫീ മ്യൂസിയം കാപ്പിയുടെ സാംസ്‌കാരിക പ്രാധാന്യം, അതിന്റെ ഉജ്ജ്വലമായ ചരിത്രം എന്നിവ വിവരിക്കുന്നു. ഈ മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് കാപ്പിയുടെ ചരിത്രം വളരെ സമഗ്രമായി മനസിലാക്കുന്നതിന് അവസരം ലഭിക്കുന്നു.

സന്ദർശകർക്ക് ഇവിടെ നിന്ന് കാപ്പികുരുവിന്റെ ആഗോളതലത്തിലെ യാത്ര, കാപ്പി ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ മുതലായവ നേരിട്ട് മനസിലാക്കാവുന്നതാണ്. ഇതോടൊപ്പം കാപ്പിയുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ വിവിധ ആചാരങ്ങൾ കണ്ടറിയുന്നതിനും ഈ മ്യൂസിയം അവസരമൊരുക്കുന്നു.

ഇരുനിലകളിലുള്ള ഈ മ്യൂസിയത്തിൽ കാപ്പിയുമായി ബന്ധപ്പെട്ട അറബ് നാടുകളിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വെള്ളിയിലും, പിച്ചളയിലും തീർത്ത കുടങ്ങൾ, ഗ്രൈൻഡറുകൾ, കാപ്പിക്കുരു വറക്കുന്നതിന് ഉപയോഗിക്കുന്ന റോസ്റ്ററുകൾ മുതലായവ പ്രദർശിപ്പിച്ചിട്ടുണ്ട്.