ഖത്തർ: ശക്തമായ കാറ്റ് മൂലം തണുപ്പ് തുടരും

GCC News

വടക്കുപടിഞ്ഞാറൻ കാറ്റിന്റെ പ്രഭാവം മൂലം രാജ്യത്ത് 2023 ഫെബ്രുവരി 17, വെള്ളിയാഴ്ച വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 17-ന് വൈകീട്ടാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ അന്തരീക്ഷ താപനില പ്രകടമായ രീതിയിൽ താഴുമെന്നും, അടുത്ത ആഴ്ച്ചയുടെ പകുതി വരെ രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിൽ ഈ കാലയളവിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതാനം മേഖലകളിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നത് മൂലം കാഴ്ച്ച മറയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഖത്തറിൽ 2023 ഫെബ്രുവരി 16 മുതൽ അടുത്ത ബുധനാഴ്‌ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.

Cover Image: Qatar Meteorology Department.