സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയ ഐസൊലേറ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്

Oman

സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ ആരോഗ്യ കാരണങ്ങളാൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ജൂലൈ 7, 2020 വരെയാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതെന്ന് അല്പം മുൻപ് റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഈ മേഖലയിൽ ഉണ്ടായിട്ടുള്ള കൊറോണ വൈറസ് വ്യാപന സാധ്യതകൾ മുൻനിർത്തിയാണ് ഈ തീരുമാനം. ഇന്ന് മാത്രം 290-ൽ പരം COVID-19 കേസുകളാണ് സലാലയിൽ നിന്ന് സ്ഥിരീകരിച്ചിട്ടുള്ളത്.