രണ്ടുപേരിൽ കൂടുതൽ ഒത്തുകൂടുന്നത് വിലക്കി ജർമനി

International News

സമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി. ജർമൻ ചാൻസലർ ആംഗല മെർക്കലാണ് ഈ വിവരം അറിയിച്ചത്.

അതേ സമയം ജർമൻ ചാൻസലർ ആംഗല മെർക്കൽ കൊറോണാ വൈറസ് ബാധ സംശയത്തെത്തുടർന്ന് സ്വയം ഐസൊലേഷനിൽ തുടരാൻ തീരുമാനിച്ചു. ഇവരെ ചികിത്സിച്ചിരുന്ന ഡോക്ടർക്ക് Covid-19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ജർമനിയിൽ നിലവിൽ 23,900 കൊറോണാ ബാധിതരുണ്ട്. 90-ൽ പരം മരണങ്ങൾ ഇതുവരെ കൊറോണാ ബാധയെത്തുടർന്ന് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.