COVID-19 പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു. പൊതുപരിപാടികൾ, സ്വകാര്യ ചടങ്ങുകൾ മുതലായ ആളുകൾ തമ്മിൽ ഇടപഴകാനിടയാകുന്ന എല്ലാതരം ഒത്തുകൂടലുകളും ഒഴിവാക്കുന്നതിനായി മാർച്ച് 16-നാണ് ഇത്തരം പരിപാടികൾക്ക് 2 ആഴ്ച്ചത്തെ വിലക്ക് കൊണ്ടുവന്നത്.
നിലവിലെ സാഹചര്യത്തിൽ ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരാനാണ് തീരുമാനം. ഇത്തരം ചടങ്ങുകൾ, പൊതു പരിപാടികൾ മുതലായവ നടത്തുന്നതിനുള്ള വേദികളും ഈ കാലയളവിൽ പ്രവർത്തിക്കുന്നതല്ല.