രാജ്യത്തെ പ്രതിദിന COVID-19 രോഗികളുടെയും, നിലവിൽ രോഗബാധിതരായി തുടരുന്നവരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിലവിൽ 8628 പേരാണ് രാജ്യത്ത് COVID-19 രോഗബാധിതരായി തുടരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 1367 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 13, വെള്ളിയാഴ്ച്ച പുറത്ത് വിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടയിൽ രാജ്യത്ത് 681 പേരാണ് COVID-19 രോഗബാധിതരായത്. 1447 പേർ രോഗമുക്തി നേടിയതായും, COVID-19 രോഗബാധയെത്തുടർന്ന് 10 പേർ മരിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. സൗദിയിൽ ഇതുവരെ 8388 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.
വെള്ളിയാഴ്ച്ചത്തെ കണക്കുകൾ പ്രകാരം റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. റിയാദിൽ ഓഗസ്റ്റ് 13-ന് 148 പേർക്കാണ് COVID-19 സ്ഥിരീകരിച്ചത്. മക്കയിൽ 119 പേർക്കും, കിഴക്കന്‍ പ്രവിശ്യയിൽ 92 പേർക്കും രോഗം സ്ഥിരീകരിച്ചു.
2021 ഓഗസ്റ്റ് 12-ലെ കണക്കുകൾ പ്രകാരം സൗദിയിൽ ഇതുവരെ 31 ദശലക്ഷം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്. രാജ്യത്തെ 20 ദശലക്ഷം പേർ ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായും, 10.7 ദശലക്ഷം പേർ രണ്ട് ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.