ദുബായിൽ നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഏതാനും മേഖലകളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ദുബായ് ഇക്കോണമി ഏപ്രിൽ 21-നു അറിയിപ്പ് പുറത്തിറക്കി. ഇതിന്റെ ഭാഗമായി ദുബായിൽ പ്രവർത്തിക്കുന്ന മണി എക്സ്ചേഞ്ചുകൾ, ബിൽഡിങ്ങ് മെയിന്റനൻസ് കമ്പനികൾ, എസി, കൂളിങ്ങ് ഉപകാരങ്ങളുടെ അറ്റകുറ്റപണികൾ ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ പ്രവർത്തിക്കാം.
എന്നാൽ കൊറോണാ വൈറസ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിച്ച് കൊണ്ട് മാത്രമേ ഇവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ബിൽഡിങ്ങ് മെയിന്റനൻസ് കമ്പനികൾക്കും എസി റിപ്പയർ സേവനങ്ങൾക്കും രാത്രി 8-നു ശേഷവും പ്രവർത്തിക്കാൻ അനുമതി നൽകുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.