2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കും നിബന്ധനകൾ പ്രകാരം 5000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ നോർക്കയുടെ വെബ്സൈറ്റായ http://www.norkaroots.org -ലൂടെ ഓൺലൈനായി ഏപ്രിൽ 30 വരെ സമർപ്പിക്കാം.
എൻ.ആർ ഒ എക്കൗണ്ട് ഇല്ലാത്തവരുടെ കാര്യത്തിൽ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് സ്വീകരിക്കണമെന്ന് ഞാൻ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പ്രവാസികൾക്ക് ഏറെ അനുകൂലമായി ഇത്തരമൊരു നിർദ്ദേശം നൽകിയതിന് സർക്കാറിന് പ്രത്യേകമായി നന്ദി അറിയിക്കുന്നു.
തയാറാക്കിയത്: അബ്ദുൽ റഊഫ് കൊണ്ടോട്ടി.