കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമുള്ള നടപടികൾ ചർച്ചചെയ്യുന്നതിനായി സൗദി ആഹ്വാനം ചെയ്ത പ്രത്യേക G20 ഉച്ചകോടി മാർച്ച് 26, വ്യാഴാഴ്ച്ച നടത്താൻ തീരുമാനിച്ചു. വിർച്യുൽ സംവിധാനത്തിലൂടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ആരോഗ്യ മേഖലയിലും സാമ്പത്തികമേഖലയിലും COVID-19 എന്ന മഹാമാരി മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള നടപടികൾ G20 രാജ്യങ്ങൾ ചർച്ചചെയ്യും. ഈ വിഷയത്തിൽ അംഗരാജ്യങ്ങളുടെ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിമര്ശനങ്ങൾക്കിടയിലാണ് ഉച്ചകോടി നടത്താൻ തീരുമാനമായത്.