യു എ ഇയിലെ ഷോപ്പിംഗ് മാളുകളും, മീൻ, മാംസം, പച്ചക്കറി ചന്തകളും രണ്ടാഴ്ച്ചത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. നാഷണൽ എമെർജെൻസി ആൻഡ് ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റിയും ആരോഗ്യ സുരക്ഷാ മന്ത്രാലയവും കൂട്ടിച്ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇന്ന് മുതൽ 48 മണിക്കൂറിനു ശേഷമാണ് ഈ ഉത്തരവ് നടപ്പിലാക്കുക. രണ്ടാഴ്ച്ച എന്ന നിർദ്ദേശം ആവശ്യമെങ്കിൽ നീട്ടാൻ സാധ്യതയുണ്ട്.
ഭക്ഷണശാലകൾക്ക് പാർസൽ സർവീസ് മാത്രമാക്കി സേവനങ്ങൾ ചുരുക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റുകളിൽ ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കും. നിലവിൽ ചില മൊത്തവ്യാപാര സ്ഥാപനങ്ങളൊഴികെ എല്ലാ വാണിജ്യ കേന്ദ്രങ്ങൾക്കും ഈ നിബന്ധന ബാധകമായിരിക്കും.
ഗ്രോസറി കടകളെയും, മരുന്ന് കടകളെയും ഈ അറിയിപ്പിൽ വിലക്കിയിട്ടില്ല. ഈ തീരുമാനങ്ങളെല്ലാം തുടർച്ചയായി വിശകലനം ചെയ്യുമെന്നും ആവശ്യഘട്ടങ്ങളിൽ ഇതിൽ വേണ്ട മാറ്റങ്ങളും കൂടുതൽ വിലക്കുകളും വരുത്താവുന്നതാണെന്നും അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്.
1 thought on “COVID-19: യു എ ഇയിൽ ഷോപ്പിംഗ് മാളുകൾ രണ്ടാഴ്‌ച്ചത്തേക്ക് അടച്ചിടും”
Comments are closed.