ഈദുൽ അദ്ഹ അവധിക്ക് ശേഷം ഒമാനിലെ COVID-19 വാക്സിനേഷൻ പ്രചാരണ പരിപാടികൾ ജൂലൈ 25, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചു. രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ ഈദുൽ അദ്ഹ വേളയിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം, ഞായറാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലെയും വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭിക്കുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്. വാക്സിനെടുക്കുന്നതിനായി കേന്ദ്രങ്ങളിലെത്തുന്നതിന് മുൻപായി ഈ മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.