ലോകകപ്പ് 2022-ന് മുന്നോടിയായി 2022 നവംബർ 16-ന് നടന്ന സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ സൗദി അറേബ്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ വിജയിച്ചത്.
റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിലാണ് ഈ സൗഹൃദ മത്സരം നടന്നത്. മത്സരത്തിന്റെ എൺപത്തിരണ്ടാം മിനിറ്റിൽ ആന്ദ്രേ ക്രമാറിച്ചാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്.
![](http://pravasidaily.com/wp-content/uploads/2022/11/saudi-croatia-friendly-match-nov-17-2022.jpg)
ഇടത് വശത്ത് നിന്ന് ലൂക്ക മോഡ്രിച്ച് നൽകിയ പാസിൽ നിന്നാണ് ക്രമാറിച്ച് ഗോൾ നേടിയത്. മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ ലൂക്ക മോഡ്രിച്ച് സ്കോർ ചെയ്‌തെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മറ്റ് സൗഹൃദ മത്സരങ്ങളിൽ അർജന്റീന യു എ ഇയെയും (5-0), ജർമനി ഒമാനെയും (1-0), ഉസ്‌ബെക്കിസ്ഥാൻ കസാഖിസ്ഥാനെയും (2-0) പരാജയപ്പെടുത്തിയിരുന്നു.
Image Source: FIFA.