സൗദി: രാജ്യത്തെ വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനം

GCC News

രാജ്യത്തെ വിവിധ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ച് സന്ദർശകർക്ക് കൂടുതൽ അടുത്തറിയാൻ അവസരം നൽകുന്നതിനായാണ് ഈ തീരുമാനം. താഴെ പറയുന്ന സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങളിലേക്കാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്:

  • കിംഗ് അബ്ദുൽഅസീസ് കാസ്റ്റിൽ, ദുബ, തബുക് – ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെ. വെള്ളിയഴ്ച്ചകളിൽ വൈകീട്ട് 3.30 മുതൽ രാത്രി 8 വരെ.
  • മഗാഹർ ശുഐബ്, തബുക് – ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെ. വെള്ളിയഴ്ച്ചകളിൽ വൈകീട്ട് 3 മുതൽ വൈകീട്ട് 6 വരെ.
  • ഹൈൽ മേഖലയിലെ ജബൽ ഉം സിൻമൻ, ഫയദ് കോട്ട, അയ്റാഫ് കോട്ട – ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെ. വെള്ളിയഴ്ച്ചകളിൽ വൈകീട്ട് 3.30 മുതൽ രാത്രി 8 വരെ.
  • ഖാസിം മേഖലയിലെ അൽ ഷഹാന ടവർ – ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 മണിമുതൽ വൈകീട്ട് 6 മണിവരെ. വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 9 വരെ.
  • ഖാസിം മേഖലയിലെ ബൈത് അൽ ബസ്സാം, അൽ മാസുകിഫ് മാർക്കറ്റ് – ശനി മുതൽ വ്യാഴം വരെ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണിവരെ. വെള്ളിയഴ്ച്ചകളിൽ വൈകീട്ട് 3.30 മുതൽ രാത്രി 8 വരെ.
  • അൽ ജൗഫ് മേഖലയിലെ ഖാഫ് പാലസ് (അൽ ഖുറിയത്), സകാക ആർക്കിയോളജിക്കൽ ഏരിയ, സബാൽ കാസ്റ്റിൽ, രാജാജൽ കൊളംസ്, ദുമത് അൽ ജൻന്ദാൽ ആർക്കിയോളജിക്കൽ ഏരിയ – ആഴ്ച്ചയിൽ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയും, വൈകീട്ട് 4.30 മുതൽ രാത്രി 7 മണിവരെയും.