COVID-19 രോഗം ബാധിച്ചവർക്കെതിരെ അപകീർത്തികരമായ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അജ്‌മാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെയും, മറ്റ് മാർഗ്ഗങ്ങളിലൂടെയും കൊറോണാ വൈറസ് ബാധിച്ചവരെക്കുറിച്ച് അപകീർത്തികരമായ സന്ദേശങ്ങൾ പങ്ക് വെക്കുകയോ, രോഗികളുടെ പേരോ, സ്വകാര്യ വിവരങ്ങളോ പുറത്ത് വിടുന്നതും കുറ്റകരമാണെന്ന് അജ്‌മാൻ പോലീസ് അറിയിച്ചു.
ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കാൻ അധികൃതർ ആഹ്വാനം ചെയ്തു.
രോഗ ബാധിതരുടെ വ്യക്തിവിവരങ്ങൾ, അവരുമായി ബന്ധപ്പെട്ടവരുടെയും, ബന്ധുക്കളുടെയും പേര്, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ പങ്കവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും, പിഴയുൾപ്പടെയുള്ള ശിക്ഷ ലഭിക്കാമെന്നും ജനങ്ങളെ പോലീസ് ഓർമപ്പെടുത്തി.