യു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ അൽ ഹോസനിൽ തെളിയുന്ന സിറിഞ്ച് അടയാളം സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി. അൽ ഹൊസൻ ആപ്പിൽ തെളിയുന്ന ഈ സിറിഞ്ച് അടയാളം സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി ആപ്പ് നിർമ്മാതാക്കൾ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, അൽ ഹൊസൻ ആപ്പിൽ തെളിയുന്ന സിറിഞ്ച് അടയാളം ഒരു വ്യക്തിയ്ക്ക് വാക്സിനെടുക്കുന്നതിൽ ലഭിക്കുന്ന താത്കാലിക ഇളവിനെ സൂചിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. COVID-19 രോഗമുക്തരായ വ്യക്തികൾക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
COVID-19 രോഗബാധിതരായ ശേഷം, രോഗമുക്തി നേടിയ വ്യക്തികൾക്ക് വാക്സിനുകൾ എടുക്കുന്നതിൽ അടുത്ത 90 ദിവസത്തേക്ക് ലഭിക്കുന്ന താത്കാലിക ഇളവിനെ ഇത് സൂചിപ്പിക്കുന്നു. ഇത്തരം വ്യക്തികളുടെ അൽ ഹോസനിൽ ഈ അടയാള ചിഹ്നം സ്വയമേവ തെളിയുന്നതാണ്. ഈ ചിഹ്നം ആപ്പിൽ നിലനിൽക്കുന്ന കാലയളവിൽ ഇത്തരം വ്യക്തികൾക്ക് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള വ്യക്തികൾക്ക് ലഭിക്കുന്ന എല്ലാ ഇളവുകളും ലഭിക്കുന്നതാണ്.