ദുബായ്: ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രം അടച്ചതായി DHA

UAE

ഔദ് മേത്ത COVID-19 വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

ഈ കേന്ദ്രത്തിൽ നിന്ന് വാക്സിനെടുക്കുന്നതിന് മുൻ‌കൂർ അനുമതി ലഭിച്ചിട്ടുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കുന്നതിനുള്ള പുതിയ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് SMS സന്ദേശത്തിലൂടെ ലഭ്യമാക്കുമെന്ന് DHA വ്യക്തമാക്കിയിട്ടുണ്ട്.