ദുബായ്: മാൾ ഓഫ് എമിറേറ്റ്സിലെ COVID-19 ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി DHA

UAE

മാൾ ഓഫ് എമിറേറ്റ്സിലെ COVID-19 RT-PCR പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. 2022 ഏപ്രിൽ 1 മുതലാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ അവസാനിപ്പിച്ചിരിക്കുന്നത്.

എമിറേറ്റിലെ COVID-19 രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതോടെ അധികമായുള്ള പരിശോധനാ കേന്ദ്രങ്ങൾ നിർത്തലാക്കി കൊണ്ട് ഏതാനം കേന്ദ്രങ്ങളിൽ നിന്ന് മികച്ച സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം നടപടി എന്ന് DHA വ്യക്തമാക്കി.