ദുബായ്: 2023-ലെ ആദ്യ പാദത്തിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി DHA

UAE

2023-ലെ ആദ്യ പാദത്തിൽ എമിറേറ്റിൽ 143 ആരോഗ്യ പരിചരണകേന്ദ്രങ്ങൾക്ക് ലൈസൻസ് നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. 2023 മെയ് 31-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ലൈസൻസ് ലഭിച്ചിട്ടുള്ള ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ എണ്ണത്തിൽ 11.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ദുബായിലെ ആകെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ എണ്ണം 4609 ആയിട്ടുണ്ട്.

ആഗോള തലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു ആരോഗ്യ പരിചരണ പ്രദേശം എന്ന രീതിയിൽ ദുബായ്ക്കുള്ള പ്രാധാന്യമാണ് ഇത് കാണിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ദുബായ് നിരവധി പുതിയ നിക്ഷേപങ്ങൾ നേടുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

DHA നൽകുന്ന കണക്കുകൾ പ്രകാരം ദുബായിലെ വിവിധ തരത്തിലുള്ള ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ എണ്ണം താഴെ പറയുന്ന പ്രകാരമാണ്:

  • ഹോസ്പിറ്റലുകൾ – 52.
  • സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ – 77.
  • വൺ-ഡേ സർജറി സെന്ററുകൾ – 58.
  • ഡെന്റൽ ക്ലിനിക്കുകൾ – 82.
  • ക്ലിനിക്കുകൾ – 122.
  • ഫാർമസികൾ – 1325.
  • ഒപ്റ്റിക് സെന്ററുകൾ – 414.
  • നഴ്സിംഗ് ഹോമുകൾ – 160.
  • ആൾട്ടർനേറ്റീവ് മെഡിസിൻ കേന്ദ്രങ്ങൾ – 57.

Cover Image: Dubai Media Office.