എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി. അൽ ബർഷയിലെ ഹെൽത്ത് സെന്ററിൽ നിന്ന് COVID-19 PCR പരിശോധനാ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നിലവിൽ ദുബായിൽ ഇത്തരം സേവനങ്ങൾ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് നൽകിയത്.
ഫെബ്രുവരി 3-നാണ് DHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 PCR പരിശോധനാ സേവനങ്ങൾ ലഭ്യമാകുന്ന DHA കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും, മുൻകൂർ ബുക്കിങ്ങ് വഴിയും പരിശോധന നടത്താമെന്നും അധികൃതർ വ്യക്തമാക്കി. പനി, ചുമ മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും DHA ആവശ്യപ്പെട്ടു.
നിലവിൽ ദുബായിൽ COVID-19 PCR പരിശോധന ലഭ്യമാകുന്ന കേന്ദ്രങ്ങൾ:
മുൻകൂർ ബുക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള, COVID-19 PCR ടെസ്റ്റിംഗ് സേവനം ലഭ്യമാകുന്ന DHA കേന്ദ്രങ്ങൾ:
- Al Nasr Club – ഞായർ മുതൽ വ്യാഴം വരെ. രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
- Al Rashidiya Majlis – എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 6 വരെ. മുൻകൂർ ബുക്കിങ്ങ് നിർബന്ധം.
- Jumeirah 1 Port Majlis – എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകീട്ട് 6 വരെ. മുൻകൂർ ബുക്കിങ്ങ് നിർബന്ധം.
- Al Twar Heatlh Centre.
- Al Mankhool Heatlh Centre.
- Nad Al Hamar Health Centre.
- Nad Al Sheba Health Centre.
- Al Lusaily Health Centre.
നേരിട്ടെത്തി പരിശോധന നടത്താവുന്ന മാളുകളിലെ കേന്ദ്രങ്ങൾ:
- Mall of the Emirates – രാവിലെ 10 മുതൽ 5 വരെ (ഞായർ മുതൽ ബുധൻ വരെ), രാവിലെ 10 മുതൽ വൈകീട്ട് 7 വരെ (വ്യാഴം, വെള്ളി, ശനി)
- City Centre Deira – രാവിലെ 10 മുതൽ 5 വരെ (ഞായർ മുതൽ ബുധൻ വരെ), രാവിലെ 10 മുതൽ വൈകീട്ട് 7 വരെ (വ്യാഴം, വെള്ളി, ശനി)
COVID-19 PCR പരിശോധനയ്ക്ക് എത്തുന്നവർക്ക് 800342 എന്ന നമ്പറിലൂടെയോ, DHA ആപ്പിലൂടെയോ മുൻകൂർ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.