ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ടെന്റുകൾ നീക്കം ചെയ്യാൻ ദോഫാർ മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു

GCC News

ലൈസൻസ് ഇല്ലാതെ പൊതുഇടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ടെന്റുകൾ ഉടൻ നീക്കം ചെയ്യാൻ ദോഫാർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇതിനായി ഒരാഴ്ചത്തെ സമയമാണ് മുനിസിപ്പാലിറ്റി നൽകിയിരിക്കുന്നത്.

വിവാഹങ്ങൾക്കും, മറ്റു പരിപാടികൾക്കുമായി ഇത്തരം ടെന്റുകൾ നൽകുന്ന കമ്പനികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ടെന്റുകളും മറ്റു നിർമ്മിതികളും ഉടൻ തന്നെ ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

പൊതു ഇടങ്ങളുടെ സ്വച്ഛത നിലനിർത്തുന്നതിനായാണ് ഈ തീരുമാനം. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും, വീഴ്ച വരുത്തുന്നവരുടെ ചെലവിൽ ഇത്തരം അനുവദനീയമല്ലാത്ത നിർമ്മിതികൾ നീക്കം ചെയ്യിക്കുമെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.