2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
“നവംബർ 1 2021 മുതൽ ഒമാനിലെ എല്ലാ വിദ്യാലയങ്ങളിലെയും അഞ്ച് മുതൽ പതിനൊന്ന് വരെയുള്ള ഗ്രേഡുകളിലെ 100 ശതമാനം വിദ്യാർത്ഥികളും അധ്യയനത്തിനായി വിദ്യാലങ്ങളിൽ നേരിട്ട് ഹാജരാകുന്നതാണ്.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.