2022 സെപ്റ്റംബർ 4, ഞായറാഴ്ച മുതൽ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2022 സെപ്റ്റംബർ 3-ന് രാത്രിയാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായി മെട്രോലിങ്ക് റൂട്ട് M132 ആണ് അൽ വുഖൈർ വരെ നീട്ടുന്നത്. മെട്രോലിങ്ക് റൂട്ട് M132 അൽ വുഖൈറിലെ എസ്ദാൻ-34 വരെ നീട്ടുന്നതിനാണ് ദോഹ മെട്രോ തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി ഈ റൂട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ദോഹ മെട്രോ അറിയിച്ചിട്ടുണ്ട്.