2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 9-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- അൽ ബിദ്ദ, അൽ റിഫാ മാൾ ഓഫ് ഖത്തർ എന്നിവയെ ബന്ധപ്പെടുത്തിക്കൊണ്ട് ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ബസുകൾ വൈറ്റ് പാലസ് ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.
- റെഡ് ലൈനിലെ അൽ മൻസൗര, അൽ ദോഹ അൽ ജദീദ സ്റ്റേഷനുകൾക്കിടയിൽ ഓരോ പത്ത് മിനിറ്റിലും ഒരു പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തുന്നതാണ്.
- മെട്രോലിങ്ക് സർവീസുകൾ സാധാരണ രീതിയിൽ തുടരുന്നതാണ്.