2022 ഏപ്രിൽ 2, 8 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 29-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
നിലവിലെ മെട്രോ സംവിധാനത്തിലെ സാങ്കേതികവിദ്യകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഏപ്രിൽ 2, 8, 15 തീയതികളിൽ റെഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനം തടസപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- റാസ് ബു ഫോണ്ടാസ്, ലുസൈൽ QNB എന്നിവയ്ക്കിടയിലെ മിക്ക സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് കൊണ്ട് ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്.
- ഇത്തരത്തിൽ ഓടുന്ന പ്രത്യേക ബസുകൾ അൽ വക്രയിൽ നിർത്തുന്നതല്ല. റാസ് ബു ഫോണ്ടാസിലേക്കും തിരികെയും മെട്രോ ലിങ്ക് സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- ഇത്തരത്തിൽ ഓടുന്ന പ്രത്യേക ബസുകൾ ഖട്ടാരയിൽ നിർത്തുന്നതല്ല. ഇവിടേക്ക് യാത്രചെയ്യുന്നവർ ലഗ്താഫിയ, അൽ ഖസാർ എന്നിവിടങ്ങളിൽ നിന്നുള്ള മെട്രോ എക്സ്പ്രസ് സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
- റാസ് ബു അബൗദ്, HIA എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് ഓരോ 15 മിനിറ്റിലും ഷട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.