ദുബായ്: ടാക്സി വാനുകളിൽ നാലു പേർക്ക് യാത്ര ചെയ്യാൻ അനുവാദം

UAE

ഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു. RTAയും കരീം(Careem) എന്ന ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കമ്പനിയും ചേർന്ന് കൂട്ടായ്മയായുള്ള സംരംഭമാണ് ഹലാ ടാക്സി.

ഹലാ ടാക്സി വാനുകളിൽ യാത്രികർക്ക് രണ്ട് നിരകളിലായാണ് സീറ്റുകൾ ഉള്ളത്. ഇതിനാൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഓരോ നിരയിലും രണ്ട് യാത്രികർ എന്ന രീതിയിൽ പരമാവധി നാലു പേർക്ക് വരെ സഞ്ചരിക്കാം.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിലെ എല്ലാ ടാക്സികളിലും പരമാവധി രണ്ട് പേർക്ക് മാത്രമാണ് ഒരേ സമയം യാത്രാനുമതിയുള്ളത്. പുതിയ തീരുമാനത്തോടെ ടാക്സി വാനുകളിൽ പരമാവധി നാലു യാത്രികർക്ക് വരെ ഒരേസമയം സേവനം നൽകാൻ സാധിക്കുന്നതാണ്. അതേസമയം മറ്റു ടാക്സി വാഹനങ്ങളിൽ പരമാവധി രണ്ടു പേർ എന്ന നിർദ്ദേശം തുടരും.