ലോകത്തിലെ മികച്ച അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും ദുബായ് നിലനിർത്തി. ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്മെൻറ് (ISCD) ഇൻഡെക്സില്‍ തുടർച്ചായി ഈ ബഹുമതിക്കർഹമാകുന്ന മേഖലയിലെ ആദ്യ നഗരമാണ് ദുബായ്. ISCD പട്ടികയിൽ റോട്ടർഡാം, ഹാംബർഗ്, ഏഥൻസ്, ന്യൂയോർക്ക്, ന്യൂജേഴ്സി, ടോക്കിയോ എന്നീ നഗരങ്ങളെക്കാൾ മുന്നിലാണ് ദുബായ്.
ബാൾട്ടിക് എക്സ്ചേഞ്ചും, ചൈനീസ് ഇക്കണോമിക് ഇൻഫർമേഷൻ സർവീസ്, CEIS, മായി ബന്ധപ്പെട്ട ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിൻഹുവയും പുറത്തിറക്കിയ റിപ്പോർട്ടിലാണ് മാരിടൈം ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ ഈ സ്ഥാനം വെളിപ്പെടുത്തിയിട്ടുള്ളത്.
ഷിപ്പിംഗ് മേഖലയിലെ ദുബായിയുടെ മത്സരശേഷി, ആകർഷണം, സമന്വയം എന്നിവയ്ക്ക് അടിവരയിടുന്നതാണ് ഈ അംഗീകാരം. നിയമനിർമ്മാണ, നിയന്ത്രണ ചട്ടക്കൂടുകളും അടിസ്ഥാന സൌകര്യങ്ങളും, സമുദ്ര സേവനങ്ങളും, ലോജിസ്റ്റിക് കഴിവുകളും നിരന്തരം വർദ്ധിപ്പിക്കുന്നതിനുള്ള ദുബായിയുടെ പാടവം ആഗോളതലത്തിൽ ഈ മേഖലയിലെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. അടിസ്ഥാന സൌകര്യങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും, തുറമുഖ ഉൽപാദനക്ഷമത, സമുദ്ര സഹായ സേവനങ്ങളുടെ വ്യാപ്തി, ബിസിനസ്, നിക്ഷേപ അന്തരീക്ഷത്തിന്റെ മത്സരശേഷി എന്നിവ ഉൾപ്പെടുന്ന വസ്തുനിഷ്ഠ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ISCD സൂചിക തയ്യാറാക്കുന്നത്.
“തുടർച്ചയായ മൂന്നാം വർഷവും സമുദ്ര മേഖലയില്‍ ലോകത്തിലെ മികച്ച അഞ്ച് ലക്ഷ്യസ്ഥാനങ്ങളിൽ സ്ഥാനം നിലനിർത്തുന്നതില്‍ ദുബായ് വിജയിച്ചു. ഷിപ്പിംഗ്. ലോകത്തിലെ ഏറ്റവും മികച്ചവയുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ സമുദ്രമേഖലയിലെ ഘടകങ്ങൾ പരിഷ്കരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ സംയുക്തമായി നടത്തിയ ശ്രമങ്ങൾക്ക് പുറമേ, വിവേകശാലിയായ നേതൃത്വം നൽകുന്ന അചഞ്ചലമായ പിന്തുണയുടെയും ഫലമാണ് ഈ ഏറ്റവും പുതിയ അംഗീകാരം. “, ദുബൈ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ, ദുബായ് മാരിടൈം സിറ്റി അതോറിറ്റി, DMCA, എന്നിവയുടെ ചെയർമാനായ സുൽത്താൻ അഹമ്മദ് ബിൻ സുലീം ഈ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.
“ഈ നേട്ടത്തിൽ നിന്ന് കൂടുതൽ പ്രചോദനം ഉൾക്കൊണ്ട്, ഷിപ്പിംഗ് പ്രവർത്തനങ്ങൾ, തുറമുഖങ്ങൾ, സമുദ്ര സഹായ സേവനങ്ങൾ, പ്രവർത്തനങ്ങൾ, കപ്പലുകളുടെ പരിപാലനം എന്നിവ വികസിപ്പിക്കുന്നതിനും സാങ്കേതിക സംഭവവികാസങ്ങൾ, നവീകരണം, ഗവേഷണം എന്നിവ പ്രയോജനപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ നടപടികളിലൂടെ DMCA ആഗോള ഷിപ്പിംഗ് മേഖലയിൽ ദുബായിയുടെ മത്സരശേഷി വർദ്ധിപ്പിക്കുന്നത് തുടരും. “, അദ്ദേഹം കൂട്ടിച്ചേർത്തു.