ദുബായ്: പൊതു മേഖലയിലെ പ്രവാസി ജീവനക്കാർക്കുള്ള സമ്പാദ്യ പദ്ധതി ആരംഭിച്ചു

GCC News

എമിറേറ്റിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു പ്രത്യേക സമ്പാദ്യ ഫണ്ടിന് ദുബായ് രൂപം നൽകി. ഈ പദ്ധതി 2022 മാർച്ച് 2-ന് ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി ജീവനക്കാരുടെ സമ്പാദ്യശീലം വളർത്തുന്നതിന് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നു. ഈ ഫണ്ട് സ്വകാര്യ മേഖലയിൽ നിർബന്ധമാക്കിയിട്ടില്ല.

പ്രവാസികളുടെ ഇടയിൽ സമ്പാദ്യശീലം, സാമ്പത്തിക ആസൂത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപം നൽകിയിട്ടുള്ള ഈ ഫണ്ട് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. മാർച്ച് 2-ന് നടന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.